പെരിന്തൽമണ്ണ: പാതായ്ക്കര കുട്ടിപ്പാറയിൽ സ്വകാര്യ വ്യക്തിയുടെ കോഴിക്കൂട്ടിൽ കാണപ്പെട്ട മൂർഖനെ പിടികൂടി. വീട്ടുകാർ രാവിലെ കോഴിക്കൂട്ടിൽ നിന്ന് ശബ്ദം കേട്ടതിനെ തുടർന്ന് കൂട് തുറന്ന് നോക്കുമ്പോഴാണ് രണ്ടു കോഴിമുട്ടകൾ വിഴുങ്ങിയ നിലയിൽ മൂർഖനെ കണ്ടത് വീട്ടുടമ അറിയിച്ചതിനെ തുടർന്ന് സ്ഥലത്തെത്തിയ മലപ്പുറം ജില്ലാ ട്രോമാ കെയർ പെരിന്തൽമണ്ണ സ്റ്റേഷൻ യൂണിറ്റ് പ്രവർത്തകരാണ് പാമ്പിനെ പിടികൂടിയത്. കേരള വനം വകുപ്പ് സർപ്പാ റെസ്ക്യൂവർമാരായ യൂണിറ്റ് ലീഡർ ജബ്ബാർ ജൂബിലി,ഹുസ്സൻ കക്കൂത്ത് പ്രവർത്തകനായ നിസം മാനത്ത് മംഗലം എന്നിവർ സ്ഥലത്തെത്തിയാണ് പാമ്പിനെ പിടികൂടിയത്. പാമ്പിനെ വനം വകുപ്പിന് കൈമാറും.
