കേരളം ഇന്ന് നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി

കേരളം ഇന്ന് നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി യുവജനങ്ങളുടെ വിദേശത്തേക്കുള്ള ഒഴുക്കാണ്. ഉയർന്ന വിദ്യാഭ്യാസത്തിനായി പുറപ്പെട്ടവർ പലരും അവിടെത്തന്നെ ജോലി നേടി സ്ഥിരതാമസം തിരഞ്ഞെടുക്കുകയാണ്. തൊഴിലവസരങ്ങളുടെ കുറവും സാമ്പത്തിക അനിശ്ചിതത്വവും കൊണ്ട് മാത്രമാണ് വിദ്യാഭ്യാസവും കഴിവുമുള്ള യുവാക്കളെ സ്വന്തം നാട്ടിൽ നിലനിർത്താൻ കഴിയാത്തത്. ഭരണസംവിധാനങ്ങളിലെ കെടുകാര്യസ്ഥതയാണ് കേരളത്തിന്റെ ഭാവി വിഭവങ്ങളെ നഷ്ടപ്പെടുത്തുന്നത്.
ഈ പ്രവണത തുടർന്നാൽ, നാളെയുടെ കേരളം കഴിവുള്ള യുവജനങ്ങളില്ലാത്ത ഒരു സമൂഹമായി മാറും.

ഇസ്മായിൽ താഴേക്കോട്,
പി.ജി. രണ്ടാം വർഷ വിദ്യാർത്ഥി,
ദാറുൽ ഹുദ ഇസ്ലാമിക് യൂണിവേഴ്സിറ്റി

Leave a Reply

Your email address will not be published. Required fields are marked *