രാമപുരം: കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയുടെ മള്‍ട്ടിമീഡിയ കോഴ്‌സില്‍ മികച്ച റാങ്കുകള്‍ നേടി ജെംസ് ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജ് (ഓട്ടോണമസ്) വിദ്യാര്‍ത്ഥികള്‍ വീണ്ടും അഭിമാനമായി.
2022–2025 ബാച്ചില്‍ കാസര്‍കോട് സ്വദേശിനിയായ നഹ്‌ല സൈനബ് ഒന്നാം റാങ്ക് നേടി ശ്രദ്ധേയയായി. വി. റംനാസ് ഒമ്പതാം റാങ്കും, എ.ടി. റസീന്‍, ടി.പി. ഫിത എന്നിവര്‍ 12-ാം റാങ്കും, പി.പി. നിധ ഷെറിന്‍ 22-ാം റാങ്കും നേടി മികച്ച നേട്ടം കൈവരിച്ചു.
റാങ്ക് ജേതാക്കളെ കോളേജ് പ്രിന്‍സിപ്പല്‍ ഡോ. നവീന്‍ മോഹനും മള്‍ട്ടിമീഡിയ വിഭാഗം മേധാവി ബിന്‍ഷാദ് അഭിനന്ദിച്ചു.
മുന്‍വര്‍ഷങ്ങളിലും കാലിക്കറ്റ് സര്‍വകലാശാലയില്‍ മള്‍ട്ടിമീഡിയ വിഭാഗത്തില്‍ ഒന്നാം റാങ്ക് ഉള്‍പ്പെടെ നിരവധി റാങ്കുകള്‍ നേടി ജെംസ് കോളേജ് സ്ഥിരമായി മികവ് പുലര്‍ത്തിയിട്ടുണ്ട്.
