പട്ടിക്കാട് കണ്യാല എഎം എൽ പി സ്കൂളിന്റെ ഇരുനില കെട്ടിടവും 104ാം വാർഷികവും പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്യുന്നു. സ്കൂൾ മാനേജർ കെ പി സലാഹുദ്ദീൻ അധ്യക്ഷൻ വഹിച്ചു. മഹല്ല് സെക്രട്ടറി അബ്ദുൽ ഖാദർ ഫൈസി, മാങ്ങോട്ടിൽ ബാലകൃഷ്ണൻ, പ്രധാന അധ്യാപിക പി എച്ച് ഷമിത, യൂസഫ് ഫൈസി,പിടിഎ പ്രസിഡണ്ട് എം എ വാഹിദ്, ഉമ്മർ പാലഞ്ചേരി, പി അബ്ദുൽ ഖാദർ,എൻ. അഷ്റഫ്, ടി.അനീസ്, ഹമീദ് ചാലിയത്തൊടി, ഫയാസ് ഹബീബ് എന്നിവർ പ്രസംഗിച്ചു.
