കീഴാറ്റൂർ: പൂന്താവനം എ എം എൽ പി സ്കൂൾ നൂറാം വാർഷികാഘോഷം കവി അൻവർ സാദത്ത് കാപ്പ് ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ കെ.ഹസൻ ആദ്യക്ഷ്യം വഹിച്ചു. ശതവാർഷിക സപ്ലിമെന്റ് ”ശതപൗർണമി”മാങ്ങോട്ടിൽ ബാലകൃഷ്ണൻ പ്രകാശനം ചെയ്തു. ഡോക്ടർ അബ്ദുല്ല യൂനുസ്,ചെയർമാൻ p.ഉണ്ണികൃഷ്ണൻ, കൺവീനർ c. ഷൗക്കത്തലി, പ്രധാന അധ്യാപിക കെ. അനിത, കെ.സുനിൽ ബാബു, എം.സൈനുദ്ദീൻ, ടി.കെ നദീറ,സി.ടി അബ്ദുൾസലീം എന്നിവർ പ്രസംഗിച്ചു.
മുൻ അധ്യാപകരെ ആദരിക്കുന്ന സ്മൃതി സദസ്സ് എഴുത്തുകാരൻ സി.വാസുദേവൻ ഉദ്ഘാടനം ചെയ്തു. പി.പ്രഭാകരൻ,കെ.ഉസ്മാൻ,അയമൂട്ടി വള്ളിപ്പറമ്പ്, കെ.എസ് അബ്ദുസ്സലാം,കെ. എസ് ആയിഷാബി, പി.എ ഐഷാബി, ഹഫ്സത്ത് ബീവി, ടി.സുലൈഖ, എ.പുഷ്പലത,എം. മൊയ്തീൻകുട്ടി, ചന്ദ്രിക മംഗലത്ത്, ഏലാന്തി കുഞ്ഞുമുഹമ്മദ്, ടി.ഫൈസൽ എന്നിവർ പ്രസംഗിച്ചു.
