ബാങ്ക് ഓഫ് ബറോഡയിൽ വിവിധ തസ്തികയിലായി 104 ഒഴിവ്. വെൽത്ത് മാനേജ്മെന്റ് സർവീസസ് വിഭാഗത്തിലാണ് അവസരം. ജോലിപരിചയമുള്ളവർക്കാണ് അർഹത. ഓൺലൈൻ അപേക്ഷ ഏപ്രിൽ 16 വരെ. ഡപ്യൂട്ടി മാനേജർ– സീനിയർ റിലേഷൻഷിപ് മാനേജർ വിഭാഗത്തിൽ 70 ഒഴിവുണ്ട്. അസിസ്റ്റന്റ് വൈസ് പ്രസിഡന്റ്–2 ടെറിട്ടറി ഹെഡ് വിഭാഗത്തിൽ 17 ഒഴിവും ഡപ്യൂട്ടി മാനേജർ–വെൽത്ത് സ്ട്രാറ്റജിസ്റ്റ് (ഇൻവെസ്റ്റ്മെന്റ് ആൻഡ് ഇൻഷുറൻസ്) വിഭാഗത്തിൽ 13 ഒഴിവും അസിസ്റ്റന്റ് വൈസ് പ്രസിഡന്റ്–2 ഗ്രൂപ്പ് ഹെഡ് വിഭാഗത്തിൽ 4 ഒഴിവുമുണ്ട്.
യോഗ്യത, പ്രായപരിധി എന്നിവ സംബന്ധിച്ച വിവരങ്ങൾക്ക്: www.bankofbaroda.bank.in.
